പുല്‍പ്പള്ളി:വാഹനാപകടങ്ങള്‍ വര്‍ധിച്ചിട്ടും മുള്ളന്‍കൊല്ലി റോഡില്‍ ചൈന്ത ഇറക്കത്തില്‍ വശങ്ങളിലുള്ള കാട് വെട്ടിനീക്കുന്നതിനും അപകടസൂചനാബോര്ഡ് സ്ഥാപിക്കുന്നതിനും ശുഷ്കാന്തി കാട്ടാതെ അധികൃതര്‍.
\
ഒരു മാസത്തിനിടെ അഞ്ച് വാഹനാപകടങ്ങളാണ് ചൈന്തയില്‍ ഉണ്ടായത്. മുള്ളന്കൊല്ലിയില്നിന്നുള്ള വാഹനങ്ങള്‍ ഇറക്കത്തില്‍ മറ്റുവാഹനങ്ങള്‍ക്ക് അരികുകൊടുക്കുമ്പോള് നിയന്ത്രണംവിട്ട് വയലിലേക്ക് മറിയുന്നത് പതിവായിരിക്കയാണ്. കഴിഞ്ഞ ദിവസം ജീപ്പ് വയലിലേക്ക് മറിഞ്ഞു. ഒരാഴ്ചമുമ്പ് ഓട്ടോറിക്ഷഅപകടത്തില്പ്പെട്ടു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കാട് വെട്ടിനീക്കുന്നതിനും റോഡിന്റെ വശങ്ങളില് കൈവരി സ്ഥാപിക്കുന്നതിനും നാട്ടുകാര്‍ പിഡബ്ല്യുഡി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും നടപടിയില്ല. ചൈന്ത ഇറക്കം ഭാഗത്ത് ആളുകള്‍ ഭീതിയോടെയാണ് നടക്കുന്നത്. ഇറക്കത്തില്‍ കള്‍വര്‍ട്ട് നിര്‍മിച്ച ഭാഗത്ത് കൈവരി സ്ഥാപിച്ചും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചും ഒരുപരിധിവരെ അപകടങ്ങള്‍ കുറയ്ക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.